Debate Super prime time

അവസാന മണിക്കൂർ തീരുമാനത്തിന് പിന്നിൽ?

അതിനിർണായകമായ തീരുമാനമെടുക്കുകയാണ് സർക്കാർ. ശബരിമല പൗരത്വ കേസുകൾ പിൻവലിക്കും. ഇക്കാര്യത്തിൽ എൻഎസ്എസും ജി സുകുമാരൻ നായരും ശക്തമായ നിലപാട് തന്നെ സ്വീകരിച്ചതാണ്. എൻഎസ്എസിന്റെ ആവശ്യപ്രകാരമുള്ള നടപടിയെന്ന് മന്ത്രി കടകംപള്ളി വിശദീകരിക്കുന്നുമുണ്ട്. ഞങ്ങൾ നേരത്തേ പറഞ്ഞതല്ലേയെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. അജണ്ട സെറ്റ് ചെയ്യുന്നത് ബിജെപിയാണെന്നാണ് വി മുരളീധരന്റെ പക്ഷം. ആരോപണങ്ങളും അവകാശങ്ങളും എന്താണെങ്കിലും ഭൂരിപക്ഷ ന്യൂനപക്ഷ വോട്ടുകൾ ഒരേപോലെ സമാഹരിക്കാൻ സഹായിക്കുമോ ഔട്ട് ഓഫ് അജണ്ട തീരുമാനം. അവസാന മണിക്കൂർ തീരുമാനത്തിന് പിന്നിൽ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: എസ്കെ സജീഷ്, ബിആർഎം ഷഫീർ, സന്ദീപ് വാര്യർ, ശ്രീജിത്ത് പണിക്കർ‌ എന്നിവർ.

 

Mathrubhumi News is now available on WhatsApp. Click here to subscribe.