Debate Super prime time

പ്രളയാനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ചോ കേരളം?

മലയാളിക്ക് ഓഗസ്റ്റ് ഒരു പേടിസ്വപ്നമാകാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. 2018 ആഗസ്റ്റില്‍ മഹാപ്രളയം, 2019ല്‍ പുത്തുമലയും കവളപ്പാറയും. 2020-ന്റെ കണ്ണീരായി പെട്ടിമുടിയും കരിപ്പൂരും. മറ്റൊരു പ്രളയം പടിവാതിലിലെത്തിയെന്ന പേടിയിലാണ് ഈ രാത്രി മലയാളികള്‍. പലയിടത്തും വെള്ളം പൊങ്ങിക്കഴിഞ്ഞു. പമ്പയാററിന്റെ കരയിലുള്ളവരും പശ്ചിമഘട്ടത്തിന്റെ താഴ്വരയിലുള്ളവരും ഭീതിയോടെ തള്ളി നീക്കുന്ന മണിക്കൂറുകള്‍. ഓരോ ദുരന്തത്തില്‍ നിന്നും നമ്മള്‍ വലിയ പാഠങ്ങള്‍ പഠിക്കുന്നുണ്ട്. സാധാരണക്കാരന്‍ അവന്റെ ജീവിതത്തെ അതനുസരിച്ച് പുതുക്കിപ്പണിയുന്നുണ്ട്. പക്ഷേ നമ്മുടെ ഭരണാധികാരികള്‍ പ്രളയാനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടിട്ടുണ്ടോ? മറ്റൊരു ദുരന്തം ഒഴിവാക്കാനുള്ള മുന്‍കരുതല്‍ എടുത്തിട്ടുണ്ടോ? സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പ്രളയാനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ചോ കേരളം? പങ്കെടുക്കുന്നവര്‍- സജി ചെറിയാന്‍ എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ഡോ എസ് അഭിലാഷ്, നിധിന്‍ ഡേവിഡ് എന്നിവര്‍.