Debate Super prime time

സര്‍ക്കാര്‍ ആചാരസംരക്ഷകരായോ?

ശബരിമലയില്‍ മറ്റന്നാളാണ് മണ്ഡലപൂജ. ലക്ഷക്കണക്കിന് അയ്യപ്പന്മാര്‍ സന്നിധാനത്തേക്ക് വരുന്നു. മലകയറാനെത്തിയ യുവതികള്‍ ഇനിയും കോട്ടയത്ത് നിന്ന് മടങ്ങിയിട്ടില്ല. സന്നിധാനത്ത് നിന്ന് ബലം പ്രയോഗിച്ച് ഇറക്കിയ പോലീസ് അന്യായമായി കസ്റ്റഡിയില്‍ വെച്ചുവെന്നാരോപിച്ച് നിരാഹാര സമരം നടത്തി ബിന്ദുവും കനകദുര്‍ഗയും. മറ്റൊരു ദിവസം സുരക്ഷ നല്‍കാമെന്ന് ഉറപ്പാണ്് പോലീസ് നല്‍കിയത്. മനിത സംഘം മടങ്ങിയെങ്കിലും ആക്ടിവിസ്റ്റുകളുടെ സംഘം മണ്ഡലപൂജ സമയത്ത് പോലീസിന് പോലും വിവരം നല്‍കാതെ ശബരിമലയില്‍ വരാന്‍ ശ്രമിക്കുമെന്ന അഭ്യൂഹം പരക്കുന്നു. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് സര്‍ക്കാര് ആവര്‍ത്തിക്കുമ്പോഴാണ് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും യുവതി പ്രവേശനം സാധ്യമല്ലെന്ന് നിലപാട് ആവര്‍ത്തിക്കുന്നത്. ആക്ടിവിസ്റ്റുകളെ വിളിച്ചുകൊണ്ട് വന്ന് മല കയറ്റുന്നു എന്ന ആരോപണം നിലനില്‍ക്കെ ആചാരസംരക്ഷണമാണ്് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കലാണോ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിലൂടെ സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ ആചാരസംരക്ഷകരായോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എന്‍എന്‍ കൃഷ്ണദാസ്, ജോസഫ് വാഴയ്ക്കന്‍, എസ്.സുരേഷ് എന്നിവര്‍.