Debate Super prime time

അയ്യപ്പജ്യോതിയില്‍ ഉരുകുമോ വനിതാ മതില്‍?

ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന ആവശ്യവുമായി കേരളത്തിന്റെ വടക്ക് മുതല്‍ തെക്ക് വരെ ഒരെ സമയം അയ്യപ്പജ്യോതി തെളിച്ചു. ശബരിമല കര്‍മസമിതിയുടെ നേത്ൃത്വത്തില്‍ ഹൊസങ്കടി മുതല്‍ കളിയിക്കാവിള വരെ അണിനിരന്നത് ജനലക്ഷങ്ങളാണ്. വിശ്വാസികളെ മുന്നില്‍ നിര്‍ത്തിയുള്ള സംഘ്പരിവാര്‍ അജണ്ടയാണ് അയ്യപ്പജ്യോതിയെന്ന ഇടത്പക്ഷത്തിന്റെ വിമര്‍ശനത്തിനിടയിലും 795 കിലോമീറ്റര്‍ ദൂരത്തില്‍ സ്ത്രീകളുള്‍പ്പടെ വിശ്വാസികള്‍ അണിനിരന്നു. അയ്യപ്പജ്യോതിയില്‍ ഉരുകുമോ വനിതാ മതില്‍? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ആനത്തലവട്ടം ആനന്ദന്‍, ജെ ആര്‍ പദ്മകുമാര്‍, കെ പി അനില്‍കുമാര്‍, സി വി ആനന്ദബോസ് എന്നിവര്‍.