Debate Super prime time

നവോത്ഥാനം അടിച്ചേല്‍പ്പിക്കുമോ?

കേരളം കത്തുകയാണ്. അങ്ങോളമിങ്ങോളം വര്‍ഗീയ ഭ്രാന്തന്‍മാരുടെ തേരോട്ടം. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ആക്രമണങ്ങളില്‍ ഇന്ന് അറസ്റ്റിലായത് 745 പേരെന്നും കരുതല്‍ തടങ്കലില്‍ 628 പേരെന്നും 559 കേസുകളെന്നും കണക്കുകള്‍. കടകള്‍ക്ക് സുരക്ഷയെന്ന സര്‍ക്കാര്‍ വാക്ക് വിശ്വസിച്ച വ്യാപാരികള്‍ക്ക് കനത്ത നഷ്ടമാണുണ്ടായത്. കോഴിക്കോട്ടും കാസര്‍കോട്ടും മാത്രമായി തകര്‍ത്തത് 50 കടകളാണ്. പ്രതിഷേധം ഇവിടെ മാത്രമല്ല ഡല്‍ഹില്‍ കേരള ഹൗസിന് മുന്നിലും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു, ഞങ്ങളുടെ ക്യാമറാമാനും മര്‍ദനമേറ്റു. അക്രമങ്ങള്‍ ഇപ്പോഴും തുടരുമ്പോള്‍ സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചോദിക്കുന്ന ഒറ്റച്ചോദ്യമിതാണ്. നവോത്ഥാനം അടിച്ചേല്‍പ്പിക്കുമോ?  കെ.വരദരാജന്‍, പന്തളം സുധാകരന്‍, എന്‍.പി ചെക്കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.