Debate Super prime time

കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമോ?

കേരളത്തില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഇന്ന് ബി.ജെ.പി ലോക്‌സഭയിലും ഉന്നയിച്ചു. ക്രമസമാധാനം തകര്‍ന്നതിന്റെ പേരിലാണെങ്കില്‍ യു.പി സര്‍ക്കാരിനെ പിരിച്ച് വിട്ടിട്ട് മതി കേരള സര്‍ക്കാരിനെ തൊടാന്‍ എന്ന് സി.പി.എം മറുപടി നല്‍കി. വിരട്ട് വേണ്ടെന്ന് പ്രഖ്യാപിച്ച് ക്രമസമാധാനം ഉറപ്പാക്കാന്‍ പുതിയ നിയമം കൊണ്ടുവരാനും സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. അക്രമം നടത്തി വര്‍ഗീയ ധ്രുവീകരണവും ക്രമസമാധാന തകര്‍ച്ചയും ഉണ്ടാക്കുന്നത് നേരിടാന്‍ സ്വകാര്യ സ്വത്ത് സംരക്ഷണ ഓര്‍ഡിനന്‍സ് ഇറക്കാനാണ് തീരുമാനം. ഹര്‍ത്താലിനെതിരെ പക്ഷേ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തയ്യാറല്ല. ക്രമസമാധാന നില തകരുന്നുവെന്ന ബി.ജെ.പി-സംഘപരിവാര്‍ ആരോപണത്തെ നേരിടാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും സര്‍ക്കാരിന് സഹായമാകുന്നു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ മിന്നല്‍ ഹര്‍ത്താല്‍ ഹൈക്കോടതി നിരോധിച്ചു. ഹര്‍ത്താല്‍ നടത്തണമെങ്കില്‍ 7 ദിവസത്തിന് മുന്‍പ് പ്രഖ്യാപിക്കണം. ക്രസമാധാനം തകര്‍ത്ത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള ബി.ജെ.പിയുടെ നീക്കം കണ്ടറിഞ്ഞ് കരിനിയമം എന്ന് പറഞ്ഞ് തള്ളിയ ഹര്‍ത്താല്‍ വിരുദ്ധ ബില്‍ പോലും അംഗീകരിക്കുവാന്‍ ഇടത് സര്‍ക്കാര്‍ തയ്യാറാകുമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. എം.ബി രാജേഷ് എം.പി, ജ്യോതികുമാര്‍ ചാമക്കാല, മുഹമ്മദ് ഷാ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.