Debate Super prime time

കേരള മണ്ണും മോദിക്ക് പാകപ്പെട്ടോ?

പൊന്നമ്പലമേട്ടില്‍ നിന്ന് കേരളത്തിന്റെ ശ്രദ്ധ പീരങ്കി മൈതാനിയിലേയ്ക്ക് തിരിയുകയാണ്. നാളെ അവിടെ മോദി എത്തുകയാണ്. കേരളത്തിനായി കരുതിവെച്ചിരിക്കുന്നത് എന്തെന്ന് മനസു തുറക്കാന്‍. തിരഞ്ഞെടുപ്പ് വര്‍ഷമാണ്. മോദിയുടെ ഓരോ ചുവടിനും ഒരുപാട് ലക്ഷ്യങ്ങളുള്ള കാലം. കേരളത്തിലേയ്ക്ക് ഇത്ര നേരത്തേ കാലെടുത്തു വയ്ക്കുന്നത് എന്തിനാകാം. ഒരു മാസത്തില്‍ രണ്ടു വരവ് എന്നത് എന്തു കണക്കു കൂട്ടലിന്റെ അടിസ്ഥാനത്തിലാകാം. മോദിയെപ്പറ്റി പറയുന്നത് പോകുന്നിടത്തെല്ലാം വിഭജനത്തിന്റെ വിത്തെറിയുന്ന വ്യക്തിയെന്നാണ്. ധ്രുവീകരിക്കുന്ന പ്രതീകം. ആ പ്രതീകത്തെ നോക്കി കേരളം ഒരിക്കലും പകച്ചിട്ടില്ല. എന്നാല്‍ നാളെ അങ്ങനെയല്ല. ജാതിയും ഉപജാതിയുമായി തിരിഞ്ഞിരിക്കുന്ന മനസുകളില്‍ അത്ഭുതവിദ്യ കാട്ടാനാകും മോദി ശ്രമിക്കുക. കേരള മണ്ണും മോദിക്ക് പാകപ്പെട്ടോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. സെബാസ്റ്റ്യന്‍പോള്‍, കെ.രാമന്‍പിള്ള, ഷാജഹാന്‍ മാടമ്പാട്ട്, രാജന്‍ കണ്ണാട്ട്, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.