Debate Super prime time

ബി.ജെ.പിയുടെ നിരാഹാരസമരം നാണക്കേടായോ

ബി.ജെ.പിയുടെ നിരാഹാര സമരം നിരാധാരമായിപ്പോയിരിക്കുന്നു. ഡിസംബര്‍ മൂന്നിന് തുടങ്ങിയ നിരാഹാരം തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്. നിരാഹാരം എങ്ങനെ നിര്‍ത്തണമെന്നും നിശ്ചയമില്ല. ആദ്യം എ.എന്‍.രാധാകൃഷ്ണന്‍, പിന്നെ സി.കെ.പദ്മനാഭന്‍, ഒടുവില്‍ ശോഭാ സുരേന്ദ്രന്‍. നിരാഹാരം കിടന്ന നേതാക്കന്മാരുടെ നിര അതോടെ തീര്‍ന്നു. നേതാക്കന്മാര്‍ ഒരുപാടുണ്ട്. ആരും നിരാഹാരത്തിനില്ല. ഒടുവില്‍ കേട്ടിട്ടും കണ്ടിട്ടുമില്ലാത്തവരെ ഓടിച്ചിട്ടു പിടിച്ച് കിടത്തിയും എഴുന്നേല്‍പ്പിച്ചും കടന്നുകൂടുകയാണ് ഇപ്പോള്‍. ബി.ജെ.പിയുടെ ഈ പരിതാപകരമായ അവസ്ഥ എന്തുകൊണ്ടാണ്. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ കേരള ഘടകമാണ്. മിസ്ഡ് കോള്‍ റിക്രൂട്ട്‌മെന്റിലൂടെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയേക്കാള്‍ അംഗബലം ഉള്ളവര്‍. ശബരിമല കനകാവസരം ആയെന്നും അജണ്ട അവനവന്‍ നിശ്ചയിച്ചെന്നും വീരസ്യം പറഞ്ഞവര്‍. നടയടയ്ക്കാന്‍ ഇനി മൂന്നു നാള്‍ മാത്രം. കോടതി നടപടിയും നീണ്ടുപോകുന്നു. എന്തു പറഞ്ഞ്, എവിടെക്കൊണ്ടു ചെന്ന് അവസാനിപ്പിക്കും ബി.ജെ.പിയുടെ പ്രക്ഷോഭം. നിരാഹാരസമരം നാണക്കേടായോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. ആനത്തലവട്ടം ആനന്ദന്‍, ജ്യോതികുമാര്‍ ചാമക്കാല, കൃഷ്ണദാസ്.പി.നായര്‍, എന്‍.പി.ചെക്കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.