Debate Super prime time

യുവതീ പ്രവേശന ലിസ്റ്റ് സര്‍ക്കാരിന് തിരിച്ചടിയാകുന്നോ?

വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമൊടുവില്‍ മൂന്ന് മാസം നീണ്ട ശബരിമല തീര്‍ഥാടനക്കാലം ഇന്നത്തോടെ അവസാനിക്കുകയാണ്. എല്ലാത്തിനുമൊടുവില്‍ തീര്‍ഥാടനകാലം അവസാനിക്കുമ്പോള്‍ കോടതിയില്‍ കള്ളക്കണക്ക് നല്‍കിയാണോ സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കേണ്ടത്. 51 യുവതികള്‍ കയറിയെന്ന കണക്ക് പിഴയ്ക്കുമ്പോള്‍ ആര്‍ക്കാണ് അതിന്റെ ഉത്തരവാദിത്തം. ദേവസ്വം വകുപ്പും ദേവസ്വം ബോര്‍ഡും ഞങ്ങള്‍ക്കല്ല എന്ന് പറയുമ്പോള്‍, പിഴവ് പറ്റിയെന്ന് ഡിജിപി തന്നെ സമ്മതിക്കുമ്പോള്‍, പിഴവിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്. പട്ടികയിലെ മൂന്ന് പേര്‍ പുരുഷന്‍മാരെന്ന വിവരമാണ് ഇന്ന് പുറത്തുവരുന്നത്. യുവതീപ്രവേശനം ആത്മാര്‍ഥമെങ്കില്‍ ഇന്ന് മലയിലെത്തിയ രേഷ്മയെയും സനിലയെയും തിരിച്ചയച്ചത് എന്തിനാണ്? സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു യുവതീ പ്രവേശന ലിസ്റ്റ് സര്‍ക്കാരിന് തിരിച്ചടിയാകുന്നോ? പങ്കെടുക്കുന്നവര്‍- രാജു എബ്രഹാം, ജ്യോതികുമാര്‍ ചാമക്കാല, ബിന്ദു, രാഹുല്‍ ഈശ്വര്‍ എന്നിവര്‍ ചര്‍ച്ചയില്‍.