Debate Super prime time

പ്രധാനമന്ത്രിയുടെ രണ്ടാം വരവ് ബി.ജെ.പിക്ക് കളം ഒരുക്കുമോ?

കേരളത്തില്‍ വന്ന് പോയി കൃത്യം രണ്ടാഴ്ച കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടുമെത്തി. ഇത്തവണയും ആദ്യ സന്ദര്‍ശനം പോലെ വികസനവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചുള്ള രണ്ട് പൊതുപരിപാടികള്‍. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൊച്ചിന്‍ റിഫൈനറിയുടെ വികസന പരിപാടിയില്‍ പങ്കെടുത്ത് കേന്ദ്രത്തിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി. പിന്നീട് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് തിരഞ്ഞെടുപ്പ് വര്‍ഷത്തിലെ രണ്ടാം സന്ദര്‍ശനത്തിന്റെ രാഷ്ട്രീയ ലക്ഷ്യം വെളിവാക്കി. കേരളത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട ആചാരത്തെയും സംസ്‌കാരത്തെയും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തകര്‍ക്കുന്നു എന്ന ആക്ഷേപത്തിലൂടെ കേരളത്തില്‍ ബി.ജെ.പി ആഗ്രഹിക്കുന്നതെന്താണോ അത് രണ്ടാമതും പ്രധാനമന്ത്രി തുറന്ന് പറഞ്ഞു. പ്രധാനമന്ത്രിയുടെ രണ്ടാം വരവ് ബി.ജെ.പിക്ക് കളം ഒരുക്കുമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. കെ.എന്‍ ബാലഗോപാല്‍, ഷമ മൊഹമ്മദ്, പി.സി തോമസ്, രാഹുല്‍ ഈശ്വര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.