Debate Super prime time

വീണ്ടും വരവ് പ്രതീക്ഷിച്ചാണോ അനുനയ ബജറ്റ്?

കര്‍ഷക രോഷം ഡല്‍ഹിയിലെ കസേരകള്‍ പിടിച്ചു കുലുക്കിയിരിക്കുന്നു. അതുകൊണ്ട് കര്‍ഷക പ്രേമിയായി മോദി വേഷം മാറിയിരിക്കുന്നു. ചെറുകിട കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപയുടെ വേതനം പ്രഖ്യാപിച്ചുകൊണ്ട്. നോട്ട് നിരോധനവും ജി.എസ്.ടിയും സാധാരണക്കാരുടെ നടുവൊടിച്ചെന്ന്, അവരുടെ ഉള്ള തൊഴിലും നഷ്ടപ്പെടുത്തിയെന്ന് ഒടുവില്‍ മോദി സമ്മതിച്ചിരിക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍ പ്രഖ്യാപിച്ചുകൊണ്ട് അസംഘടിത മേഖലയിലെ തൊഴിലാളികളുടെ തോളില്‍ കൈയിടാന്‍ അതുകൊണ്ട് മോദി തീരുമാനിച്ചു. ഇടത്തരക്കാരന്‍ ഇടഞ്ഞു നില്‍ക്കുകയായിരുന്നു. ആദായനികുതി പരിധി ഉയര്‍ത്തി മോദി അവരോടുള്ള അകലം കുറയ്ക്കുന്നു. എല്ലാം പക്ഷെ ഇടക്കാല ബജറ്റിലൂടെ. തൊണ്ണൂറ് ദിവസം മാത്രം ആയുസുള്ള മന്ത്രിസഭ. ഇനി മോദി തുടരണോ വേണ്ടയോ എന്ന് ഇന്ത്യന്‍ ജനത തീരുമാനിക്കാനിരിക്കുന്നു. അവിടെയാണ് ബജറ്റിലൂടെ തിരഞ്ഞെടുപ്പ് നേട്ടത്തിന് മോദി ശ്രമിക്കുന്നത്. നാലു കൊല്ലം തിരിഞ്ഞുനോക്കാത്തവരുടെ രക്ഷകനെന്നു നടിക്കുന്നത്. കര്‍ഷകരെയും ഇടത്തരക്കാരെയും തൊഴിലാളികളെയും തലങ്ങും വിലങ്ങും ഉപദ്രവിച്ച ഒരു ഭരണത്തിനാണ് അറുതി വരുന്നത്. അവസാന നാളിലെ അനുനയ ശ്രമത്തിന് ജനത വഴങ്ങിക്കൊടുക്കുമോ. സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നു. തലോടുന്നത് തിരിച്ചു വരാനോ? മാത്യു കുഴല്‍നാടന്‍,പി.എ.മുഹമ്മദ് റിയാസ്, ഡോ.ബി.എ.പ്രകാശ്, ഡോ.സി.എസ്.ഷൈജുമോന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.