Debate Super prime time

മൂന്നാം സീറ്റ് വിവാദം; 'പച്ച' പിടിക്കാന്‍ പാണക്കാട് പോകണോ?

ലോക് സഭാതിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റെന്ന നിലപാട് കടുപ്പിക്കുകയാണ് മുസ്ലീം ലീഗ്. മൂന്നാം സീറ്റ് ആവശ്യപ്പെടാന്‍ ഇന്ന് ചേര്‍ന്ന ഉന്നതാധികാരസമിതിയോഗത്തില്‍ തീരുമാനമായി. ഇന്ന് പാണക്കാട്ടെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തിയത് ഒന്നരമണിക്കൂര്‍. മൂന്നാം സീറ്റ് മനസില്‍ കൊണ്ടുനടന്നിട്ടില്ലാത്ത ലീഗിനെ സമ്മര്‍ദ്ദത്തിലാക്കിയത് സമസ്തയും യൂത്ത് ലീഗുമാണ്. രാജ്യം ഭരിക്കാന്‍ ഏറ്റവും വലിയ പാര്‍ട്ടിയെ രാഷ്ട്രപതി ക്ഷണിക്കുമ്പോള്‍ കേരളത്തില്‍നിന്ന് കോണ്‍ഗ്രസ് അംഗങ്ങളെ പരമാവധി എത്തിക്കേണ്ട സാഹചര്യമാണെന്ന് മുരളീധരന്‍ പറയുകയും ചെയ്തു. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു, 'പച്ച ' പിടിക്കാന്‍ പാണക്കാട്ട് പോകണോ? പങ്കെടുക്കുന്നവര്‍- അനില്‍ അക്കര, എന്‍ പി ചെക്കുട്ടി, ഷെഫീഖ് പന്നൂര്‍ എന്നിവര്‍.