Debate Super prime time

കാസര്‍കോട് കൊലപാതകം: സിപിഎം ചോരക്കളി നിര്‍ത്തുമോ?

കണ്ണില്‍ ചോരയില്ലാത്ത കൊലക്കത്തി രാഷ്ട്രീയത്തിന് ഇരയായി രണ്ട് പേര്‍ കൂടി. കാസര്‍കോട് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇത്തവണ ഇരകളായത്. കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്, കിച്ചു എന്ന കൃപേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലകള്‍ക്ക് പിന്നില്‍ സി.പി.എം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തി. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. നിര്‍ത്തുമോ ചോരക്കളി. പങ്കെടുക്കുന്നവര്‍- എഎന്‍ ഷംസീര്‍, ടി സിദ്ദീഖ്, എംടി രമേശ്, സിആര്‍ നീലകണ്ഠന്‍ എന്നിവര്‍.