Debate Super prime time

കേരളത്തില്‍ തരംഗമുണ്ടാക്കുമോ രാഹുല്‍?

കോണ്‍ഗ്രസ് നേതാക്കളുടെയും അണികളുടേയും നെഞ്ചിടിപ്പ് ഹൈക്കമാന്‍ഡ് കേട്ടു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. മോദിയെ നേരിടാന്‍ രാഹുലിനേ കഴിയൂ എന്ന വിശ്വാസം ന്യൂനപക്ഷങ്ങളിലും ഉറപ്പിക്കാന്‍ ഈ വരവ് കോണ്‍ഗ്രസിനെ സഹായിക്കുമോ. മതേതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേന്ദ്രത്തില്‍ നിര്‍ണായക സ്വാധീനത്തിന് വോട്ട് തേടുന്ന എല്‍ഡിഎഫിന് രാഹുലിന്റെ വരവില്‍ അങ്കലാപ്പ് സ്വാഭാവികം. അമേഠിയില്‍ നിന്ന് തോല്‍വി പേടിച്ച് രാഹുല്‍ ന്യൂനപക്ഷ മണ്ഡലത്തിലക്ക് ഒളിച്ചോടുന്നുവെന്ന ആരോപണം ഉന്നയിക്കുന്ന ബിജെപിക്ക് ഹിന്ദി ഹൃദയഭൂമിയില്‍ ഇത് ഗുണം ചെയ്യുമോ. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു, കേരളത്തില്‍ തരംഗമുണ്ടാക്കുമോ രാഹുല്‍? പങ്കെടുക്കുന്നവര്‍- കെ ടി കുഞ്ഞിക്കണ്ണന്‍, ജ്യോതികുമാര്‍ ചാമക്കാല, സന്ദീപ് വാര്യര്‍, ജേക്കബ് ജോര്‍ജ്, ടി സിദ്ദിഖ് എന്നിവര്‍.