Debate Super prime time

'അഴിമതി രാജീവ്' തന്ത്രം ഫലിക്കുമോ?

ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ത് പറഞ്ഞാലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. റഫാല്‍ ആരോപണത്തെ ചെറുക്കാന്‍ രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നുവെന്ന കടുത്ത ആരോപണം പ്രധാനമന്ത്രി നടത്തിയത് വിവാദമായിരിക്കുന്നു. മോദിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി രാഹുലും പ്രിയങ്കയും. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. 'അഴിമതി രാജീവ്' തന്ത്രം ഫലിക്കുമോ? പങ്കെടുക്കുന്നവര്‍- വിവി രാജേഷ്, എംവി ഗോവിന്ദന്‍, ടിഎന്‍ പ്രതാപന്‍, സിആര്‍ നീലകണ്ഠന്‍, പിജെ വിന്‍സെന്റ് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.