Debate Super prime time

കേരള കോണ്‍ഗ്രസ് തര്‍ക്കം പിളര്‍പ്പിലേക്കോ?

ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി മാണിവിഭാഗത്തിന്റെ നിര്‍ദേശങ്ങളെ തള്ളി പി.ജെ. ജോസഫ്. ജോസ് കെ. മാണി ചെയര്‍മാനാകണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടില്ലെന്നും ഒരുവിഭാഗത്തിന് മാത്രം എല്ലാസ്ഥാനങ്ങളും നല്‍കണമെന്ന ആവശ്യം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പി.ജെ. ജോസഫ് പ്രതികരിച്ചു. ചെയര്‍മാന്‍ സ്ഥാനത്തെക്കുറിച്ചുളള കേരളകോണ്‍ഗ്രസിലെ പൊട്ടിത്തെറി ആണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. തര്‍ക്കം പിളര്‍പ്പിലേക്കോ? പങ്കെടുക്കുന്നവര്‍- ജോര്‍ജ് പുളിങ്കാട്, ആന്റണി രാജു, പി സി ജോര്‍ജ്, ജേക്കബ് ജോര്‍ജ്, കെ ജെ ദേവസ്യ, സണ്ണി ചെറിയാന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.