Debate Super prime time

ബാങ്ക് നോട്ടീസ് മരണവാറണ്ടാകുന്നോ?

ബാങ്കുകളുടെ കണ്ണില്‍ച്ചോരയില്ലായ്മക്ക് ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഭവന വായ്പയില്‍ വീഴ്ചവരുത്തിയതിന് കിടപ്പാടം ജപ്തിക്ക് തീരുമാനിച്ച കാനറാ ബാങ്കിന്റെ കുടുമ്പത്തിന് മുന്നില്‍ നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശികളായ അമ്മ ലേഖയ്ക്കും മകള്‍ വൈഷ്ണവിക്കും ജീവന്‍ ഒടുക്കുക അല്ലാതെ മറ്റ് മാര്‍ഗം ഉണ്ടായിരുന്നില്ല. ഈ രണ്ട് ജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണം ഒരു ബാങ്ക് മാനേജരുടെ മാത്രം വിട്ടുവീഴ്ചയില്ലായ്മയോ. അതോ നിയന്ത്രിക്കാന്‍ ആകാത്ത് അധികാര കേന്ദ്രങ്ങളും ഉത്തരവാദികളോ. ബാങ്ക് നോട്ടീസ് മരണവാറണ്ടാകുന്നോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ആനത്തലവട്ടം ആനന്ദന്‍, സി ആര്‍ നീലകണ്ഠന്‍, സന്ദീപ് വാര്യര്‍, പന്തളം സുധാകരന്‍, മാരായിമുട്ടം അനില്‍, തോമസ് ഐസക് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.