Debate Super prime time

കണക്കുകൂട്ടല്‍ പിഴയ്ക്കുന്നത് ആര്‍ക്ക്?

വോട്ടിങ് മെഷിനുകളുടെ സുരക്ഷ ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വേണ്ടത്ര ഉത്തരവാദിത്തം കാട്ടിയില്ലെന്നും ആവശ്യത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം യന്ത്രങ്ങളുടെ സുരക്ഷയില്‍ സംശയം വേണ്ടെന്നാണ് കമ്മീഷന്റെ നിലപാട്. കണക്കുകൂട്ടല്‍ പിഴയ്ക്കുന്നതാര്‍ക്ക്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- വിവി രാജേഷ്, എംആര്‍ അഭിലാഷ്, എഎ റഹീം, സിആര്‍ നീലകണ്ഠന്‍, മാത്യു കുഴല്‍നാടന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.