Debate Super prime time

കത്തിക്കുത്തുകാരനും സ്‌പോര്‍ട്‌സ് ക്വാട്ട

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റത് എസ്.എഫ്.ഐയെ ക്യാമ്പസ് അക്രമത്തിന്റെയും ഏകസംഘടന വാദത്തിന്റെയും നിഴലില്‍ നിര്‍ത്തുക മാത്രമല്ല ചെയ്യുന്നത്. സര്‍വകലാശാലയുടെ പരീക്ഷ നടത്തിപ്പ്, പി.എസ്.സി നിയമനം ഇവയിലും സംശയകരമായ കാര്യങ്ങള്‍ പുറത്ത് വരുന്നത് എസ്.എഫ്.ഐക്ക് സുഖകരമല്ല. പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് യോഗം ചേര്‍ന്നതിന് ശേഷം ചെയര്‍മാന്‍ വ്യക്തമാക്കി. എന്നാല്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ സീല്‍ പ്രതിയുടെ വീട്ടില്‍ കണ്ടെത്തിയതിന് ആര് ഉത്തരം പറയും? കേരള സര്‍വകലാശാലയുടെ ഉത്തരകടലാസുകള്‍ എസ്.എഫ്.ഐ യൂണിയന്‍ ഓഫീസിലും പ്രതിയുടെ വീട്ടിലും കണ്ടത് പരീക്ഷ തട്ടിപ്പല്ലാതെ പിന്നെന്താണ്? ജ്യോതികുമാര്‍ ചാമക്കാല, വി വി രാജേഷ്, ശരത്കുമാര്‍, ആര്‍.എസ് പണിക്കര്‍, അഡ്വ.പി.എ പ്രിജി എന്നിവര്‍ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.