Debate Super prime time

തുഷാറിനായി ഉഷാറാകുന്നവര്‍ ആരെല്ലാം?

ഗള്‍ഫില്‍ ജയിലിലായത് കള്ളക്കേസിലാണെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദത്തിന് ഇന്ന് ബലം കുറയുന്നു. തുഷാര്‍ ഇന്നലെ നിരപാരാധിത്വം തെളിയിക്കാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം പരാതിക്കാരനായ നാസില്‍ അബ്ദുള്ളയുടെ വെളിപ്പെടുത്തലിലൂടെ സംശയത്തിന്റെ നിഴലിലായി. ഒടുവില്‍ നാസിലുമായി ഒത്തുതീര്‍പ്പിനായി നേരിട്ടുള്ള ചര്‍ച്ചയ്ക്കും തുഷാര്‍ തയ്യാറായി. ഇ പി ജയരാജന്‍ ഇന്ന് പുകഴ്ത്തിയ മുഖ്യമന്ത്രിയുടെ ഉന്നതമായ മനുഷ്യത്വം എന്ത് കൊണ്ട് എല്ലാം നഷ്ടപ്പെട്ട പ്രവാസിയായ നാസിലിന് നേരെ ഉണ്ടായില്ല. തുഷാറിനായി ഉഷാറാകുന്നവര്‍ ആരെല്ലാം എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കെ എം ഷാജഹാന്‍, അഡ്വ. മുഹമ്മദ് ഷാ, ഹംസ വൈദിപ്പാടത്ത്, പി.എ.പ്രിജി എന്നിവര്‍. 

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.