Debate Super prime time

കുഴിയടയ്ക്കാൻ ഇനിയെത്ര ജീവൻ വേണം?

കൊച്ചിയിൽ മൂടാതെ കിടന്ന കുഴിയിൽ വീണ് യുവാവ് ദാരുണമായി കൊല്ലപ്പെട്ടിട്ടും പരസ്പരം പഴിചാരുന്ന സർക്കാർ വകുപ്പുകളെ കണക്കിന് വിമർശിച്ച് ഹൈക്കോടതി. നാണക്കേട് കൊണ്ട് തല കുനിയുന്നുവെന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റ വാക്കുകൾ സർക്കാരിനുള്ള മുന്നറിയിപ്പ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. കുഴിയടയ്ക്കാൻ ഇനിയെത്ര ജീവൻ വേണം? പങ്കെടുക്കുന്നവർ: അഡ്വ. ഡി ബി ബിനു, ബെന്നി ജോസഫ്, മേജർ രവി, ശ്രീകുമാർ, സി എൻ മോഹനൻ എന്നിവർ.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.