Debate Super prime time

മോദിയുടെ മറുപടി പര്യാപ്തമോ?

ചൂണ്ടുവിരല്‍പ്പന്തങ്ങള്‍ പടരുന്ന തെരുവുകള്‍. ഡിസംബറിന്റെ രാപകലുകള്‍ നിറഞ്ഞ് വിപ്ലവത്തിന്റെ മുല്ലപ്പൂമണം. ബലി കൊടുത്തത് 24 ജീവനുകള്‍. ചോര ചിന്താനും മടിക്കാതെ പ്രക്ഷോഭത്തിനിറങ്ങിയ ഇന്ത്യന്‍ യുവത്വത്തിന് മുന്നില്‍ അധികാരം കൊണ്ട് മറുപടി പറയാനിറങ്ങിയവര്‍ക്ക് മുട്ടുവിറയ്ക്കുന്നുണ്ട് ആകാശത്തേക്ക് അലറിയുയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതായിട്ടുണ്ട്. മോദിയുടെ മറുപടിക്ക് തെരുവുകളിലെ തീയണയ്ക്കാനാകുമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- കെ എസ് ശബരീനാഥന്‍, സെബാസ്റ്റ്യന്‍ പോള്‍, പിആര്‍ ശിവശങ്കര്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.