Debate Super prime time

കള്ളം പ്രചരിപ്പിക്കുന്നത് ആരൊക്കെ?

ദേശീയ ജനസംഖ്യ പട്ടിക എന്ന എന്‍.പി ആറും ദേശീയ പൗരത്വ പട്ടിക എന്ന എന്‍.ആര്‍.സിയും തമ്മില്‍ ബന്ധപ്പെടുത്തില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടും ആശങ്ക മാറുന്നില്ല. ചര്‍ച്ചയില്‍ ഇല്ലെന്ന് അമിത് ഷായുടെ വാക്കുകളും പച്ചക്കള്ളമെന്നാണ് പ്രതിപക്ഷ ആരോപണം. അതിനിടെയാണ്, ദേശീയ ജനസംഖ്യ പട്ടികയ്ക്ക് തുടക്കമിട്ട കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ അന്നത്തെ അവകാശവാദങ്ങള്‍ ബിജെപി ഓര്‍മ്മപ്പെടുത്തിയത്. ഇത് ദേശീയ ജനസംഖ്യ പട്ടികയെക്കുറിച്ച് സംശയം കൂട്ടിയിരിക്കുന്നു. കള്ളം പ്രചരിപ്പിക്കുന്നത് ആരൊക്കെ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: പി.സി.വിഷ്ണുനാഥ്, ശ്രീജിത് പണിക്കര്‍, പി.ആര്‍. ശിവശങ്കര്‍, ഫസല്‍ ഗഫൂര്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.