Debate Super prime time

കണക്കുകള്‍ കൈവിട്ടോ?

സംസ്ഥാനത്ത് ഇന്നും കോവിഡ്-19 മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ കണക്കുകള്‍ ആവട്ടെ തുടര്‍ച്ചയായ രണ്ടാം ദിനത്തിലും നൂറുകടന്നിരിക്കയാണ്. ഇന്ന് 108 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നൂറുകടന്നുള്ള കണക്കുകള്‍ വരും ദിവസങ്ങളിലും തുടര്‍ന്നേക്കുമെന്ന സൂചനകളാണ് നമുക്ക് മുന്നില്‍. കണക്കുകള്‍ കൈവിട്ടോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചോദിക്കുന്നത്. പങ്കെടുക്കുന്നര്‍- മുഹമ്മദ് റിയാസ്, എന്‍ കെ പ്രേമചന്ദ്രന്‍, ഡോ. വി ജി പ്രദീപ് കുമാര്‍, എം എന്‍ കാരശേരി എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.