Debate Super prime time

യുവതയുടെ തൊഴില്‍ പ്രതീക്ഷകള്‍ക്ക് മേല്‍ കുരുക്കിടുന്നത് ആര്?

''കുറച്ചുദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദന പോലെ. എന്ത് ചെയ്യണമെന്നറിയില്ല. കുറച്ചുദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലിയില്ലായ്മ. സോറി...'' ഈ വാചകങ്ങള്‍ക്ക് ഒരു ജീവന്റെ വിലയുണ്ട്. ഈ ആറു വാചകങ്ങള്‍ കുറിച്ച് വെച്ചിട്ടാണ് തിരുവനന്തപുരം സ്വദേശിയായ അനു എന്ന യുവാവ് ജീവനൊടുക്കിയത്. സിവില്‍ എക്‌സൈസ് ഓഫീസറിന്റെ പിഎസ്‌സി പട്ടിക റദ്ദാക്കിയപ്പോഴാണ്, സ്വന്തം ജീവിതത്തിന് അനു മരണ കുരുക്കിട്ടത്. കഴിഞ്ഞ പട്ടികയെ അപേക്ഷിച്ച് പകുതി നിയമനം മാത്രം ഇത്തവണ നടന്നപ്പോള്‍, പ്രതീക്ഷയറ്റു പോയ കുറേ യുവാക്കളുടെ ദുഃഖപ്രതീകമാണ് അനു. ആര് തീര്‍ത്ത അനാസ്ഥയുടെ മച്ചിലാണ് അനുവിന്റെ ജീവന്‍ തൂങ്ങിയാടിയത്. ആരാണ് യുവതയുടെ തൊഴില്‍പ്രതീക്ഷകള്‍ക്ക് മേല്‍ മരണത്തിന്റെ കുരുക്കിടുന്നത്. പ്രതിഷേധങ്ങള്‍ക്കിടയില്‍ തെരുവില്‍ കിടത്തിയ മൃതദേഹം, നമ്മുടെ ഭരണവ്യവസ്ഥയോട് ചോദിക്കുന്നത് എന്തൊക്കെയാണ്. ആ ചോദ്യങ്ങള്‍ ആ യുവാവിനായി ആവര്‍ത്തിക്കുയാണ്, ഇന്നത്തെ സൂപ്പര്‍ പ്രൈം ടൈം. പങ്കെടുക്കുന്നവര്‍- എഎ റഹീം, പ്രഫുല്‍ കൃഷ്ണ, സിജോ, മാത്യു കുഴല്‍നാടന്‍ എന്നിവര്‍.