Debate Super prime time

കേന്ദ്രം ക്ലിഫ് ഹൗസോ?

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നൂറാം ദിവസത്തിലേയ്ക്ക് അടുക്കുമ്പോള്‍ വിവാദം മുഖ്യമന്ത്രിയിലേയ്ക്ക് കേന്ദ്രീകരിക്കുന്നു. ക്ലിഫ് ഹൗസാണ് സ്വര്‍ണക്കടത്ത് കേസിന്റെ പ്രഭവ കേന്ദ്രമെന്ന് പ്രതിപക്ഷനേതാവ് പറയുന്നു. മുഖ്യമന്ത്രിയുടെ റോള്‍ പുറത്തു വന്നെന്ന് ബിജെപിയും പറയുന്നു. മുഖ്യമന്ത്രിയുടെ റോളിനെ കുറിച്ച് നേരത്തേയും ഇരുപാര്‍ട്ടികളും പറഞ്ഞിരുന്നു. രാഷ്ട്രീയ ആരോപണമായാണ് ആ ആക്ഷേപങ്ങള്‍ അവര്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ആ സാഹചര്യം മാറിയിരിക്കുന്നു. അന്വേഷണ ഏജന്‍സികളുടെ രേഖകളില്‍ മുഖ്യമന്ത്രിയും പരാമര്‍ശിക്കപ്പെട്ടതോടെയാണ് ചിത്രം മാറിയത്. പ്രതിയുടെ മൊഴിക്ക് മുഖ്യമന്ത്രി മറുപടി പറയാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ദിവസങ്ങളാണോ വരാനിരിക്കുന്നത്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. കേന്ദ്രം ക്ലിഫ് ഹൗസോ? പങ്കെടുക്കുന്നവര്‍- ജോസഫ് വാഴയ്ക്കന്‍, ജോര്‍ജ് കുര്യന്‍, എംസി ആഷി, എന്‍പി ചെക്കുട്ടി എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.