Debate Super prime time

പ്രതിരോധിക്കാന്‍ പെടാപ്പാട് പെടുന്നോ?

ഇന്ന് സര്‍ക്കാരിനും പാര്‍ട്ടിക്കും വല്ലാത്തൊരു വ്യാഴമാണ്. അശിനിപാതം പോലെ രണ്ട് അറസ്റ്റുകള്‍. ഒന്ന് ഒരുകാലത്ത് മുഖ്യമന്ത്രിയുടെ എറ്റവും വിശ്വസ്തനായ സേനാധിപന്‍ ശിവശങ്കര്‍. രണ്ട് പാര്‍ട്ടി സെക്രട്ടറിയുടെ പുത്രന്‍. ശിവശങ്കര്‍ ഇ.ഡി. കസ്റ്റഡിയിലാണ്. സ്വപ്നയുടെ മാഫിയ സംഘം കടത്തിക്കൊണ്ട് വന്ന സ്വര്‍ണം കസ്റ്റംസില്‍ നിന്ന് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചതാരാണെന്ന ചോദ്യത്തിന് ശിവശങ്കര്‍ ഇഡിയോട് പറഞ്ഞ മറുപടി അറസ്റ്റ് മെമ്മോയിലുണ്ട്, റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. ആ വഴിപിഴച്ച ഫോണ്‍ വിളിച്ചത് സാക്ഷാല്‍ ശിവശങ്കര്‍. പാര്‍ട്ടി സെക്രട്ടറിയുടെ പുത്രിന്‍ ബിനീഷ് കൊടിയേരി ഇന്ന് അന്തി ഉറങ്ങുന്നത് ബംഗലൂരു വില്‍സന്‍ ഗാര്‍ഡന്‍ സ്‌റ്റേഷന്‍ ലോക്കപ്പില്‍. പ്രതിരോധിക്കാന്‍ പെടാപ്പാട് പെടുന്നോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എ.എ റഹീം, ജ്യോതികുമാര്‍ ചാമക്കാല, സന്ദീപ് വാര്യര്‍, ജോസഫ് സി മാത്യു, കെ.സുരേന്ദ്രന്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.