Debate Super prime time

ടീച്ചർ ക്ലാസിന് പുറത്തായതെങ്ങനെ?

കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യമന്ത്രി, ഈ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയ എംഎൽഎ ഈ മന്ത്രിസഭയിൽ വേണ്ട എന്ന് തീരുമാനമെടുക്കുന്ന ആ സംവിധാനത്തെ കുറിച്ച് സത്യത്തിൽ നമുക്കൊരു ചുക്കും അറിയില്ല. മുഖ്യമന്ത്രിയൊഴിച്ച് മറ്റെല്ലാവരും പുതുമുഖങ്ങളാകുന്ന മന്ത്രിസഭയെ കുറച്ചുകാണുന്നൊന്നുമില്ല. ഒരുപക്ഷേ ഒന്നാം പിണറായി സർക്കാരിനേക്കാൾ മികച്ച പ്രകടനം അവർ കാഴ്ച വെച്ചേക്കാം. പക്ഷേ കേരളം 99 സീറ്റ് നൽകി എൽഡിഎഫ് എന്ന മുന്നണിയെ വീണ്ടും തിരഞ്ഞെടുത്തത് ശൈലജ ടീച്ചർ എന്ന കോവിഡ് മുന്നണിപ്പോരാളിയെ കണ്ടുകൂടിയാണ്. അവർക്ക് കൂടിയുള്ള വോട്ടുകളുടെ പിൻബലത്തിലാണ് രണ്ടാം പിണറായി സർക്കാർ മറ്റന്നാൾ സത്യപ്രതിജ്‍ഞ ചെയ്ത് അധികാരത്തിലേറുന്നത്. എന്നാൽ അന്താരാഷ്ട്ര ഖ്യാതി നേടിയ ഒരു ഭരണാധികാരിയെ തഴഞ്ഞതിന് എന്ത് ന്യായമാണ് നിരത്താനാകുക. എങ്ങനെയാണ് ടീച്ചർ ക്ലാസിന് പുറത്തായത്. സൂപ്പർ പ്രൈം ടൈം ചർച്ചയിൽ പങ്കെടുക്കുന്നവർ: പികെ ശ്രീമതി, എൻഎം പിയേഴ്സൺ, കെജെ ജേക്കബ്, ധന്യ രാജേന്ദ്രൻ എന്നിവർ.

Watch Mathrubhumi News on YouTube and subscribe regular updates.