ജെൻഡർ ന്യൂട്രലിൽ വീണ്ടുവിചാരം
സംസ്ഥാനത്തെ സ്കൂളുകളിൽ ഡ്രസ് കോഡ് അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി. ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയ സ്കൂളുകളിൽ എവിടെ നിന്നും പരാതികളില്ല. യൂണിഫോം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പിടിഎയും തദ്ദേശ സ്ഥാപനങ്ങളുമാണ്. എല്ലാ വശങ്ങളും കേട്ടേ വിദ്യാഭ്യാസ വകുപ്പ് യൂണിഫോം അംഗീകരിക്കൂ എന്നും മന്ത്രി വിശദീകരിക്കുന്നു. ഇത് വിവാദങ്ങളെ തണുപ്പിക്കാനുള്ള വിശദീകരണമാണോ? ജെൻഡർ ന്യൂട്രൽ യൂണിഫോം പ്രോത്സാഹിപ്പിക്കുന്ന സമീപനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുകയാണോ? സാമുദായിക- രാഷ്ട്രീയ സമ്മർദ്ദം ഇതിന് കാരണമാണോ?