സിപിഎമ്മിനോട് അയിത്തം വേണോ ?
കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറിൽ പങ്കെടുക്കണമെന്ന മുതിർന്ന നേതാവ് കെവി തോമസ്സിന്റെ ആഗ്രഹം കോൺഗ്രസ് തള്ളി. സിപിഎം പരിപാടികളിൽ പങ്കെടുക്കേണ്ട എന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പമാണ് കേന്ദ്ര നേതൃത്വവും. ശശി തരൂരിനും നേരത്തേ അനുവാദം നിഷേധിച്ചിരുന്നു. ജനാധിപത്യ സംവാദങ്ങളിൽ നിന്ന് പാർട്ടികൾ ഇങ്ങനെ ഒഴിഞ്ഞു നിൽക്കേണ്ടതുണ്ടോ. പരസ്പരം വേദി പങ്കിട്ട് രാഷ്ട്രീയവും അഭിപ്രായ വ്യത്യാസങ്ങളും പറയുന്നതിന് എന്താണ് തടസ്സം.