എണ്ണവില കൂട്ടുന്നതാര്, കുറയ്ക്കേണ്ടതാര്?
ജനം എണ്ണവിലക്കയറ്റത്തിൽ നട്ടം തിരിയുകയാണ്. ഒരു ലിറ്റർ പെട്രോളിന് 115 രൂപ 45 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 102 രൂപ 26 പൈസ. അവശ്യസാധനങ്ങൾക്കെല്ലാം വിലവർധിക്കുന്നു. ഇങ്ങനെ എത്രനാൾ പോകും. എണ്ണവിലയിൽ പകുതിയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതിയാണ്. അത് ഒരൽപ്പം കുറച്ച് ജനത്തിന് ആശ്വാസം നൽകുന്നതിന് തടസ്സമെന്താണ്. ഇത്ര ഭീമമായ നികുതി ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിച്ച സർക്കാർ തിരുത്തേണ്ടേ?