Debate Super prime time

അയ്യപ്പജ്യോതിയില്‍ വരാത്തവര്‍ മതിലില്‍ തെളിയുമോ?

വനിതാ മതിലില്‍ കണ്ടില്ലെങ്കില്‍ സംഘടനയില്‍ കാണില്ല. വെള്ളാപ്പള്ളി നടേശന്‍ ഇങ്ങനെ കണ്ണുരുട്ടിയതോടെ തുഷാര്‍ വെള്ളാപ്പള്ളി എന്ന എന്‍.ഡി.എ കണ്‍വീനര്‍ അയ്യപ്പജ്യോതിയില്‍നിന്ന് അപ്രത്യക്ഷനായി. ഉച്ചയ്ക്ക് വിളിച്ചാല്‍ സന്ധ്യയ്ക്ക് പങ്കെടുക്കാനാവില്ലെന്നാണ് ന്യായീകരണം. അച്ഛന്‍ കണ്‍വീനറായ വനിതാമതിലില്‍ തുഷാര്‍ എത്തും എത്തിയിരിക്കണം എന്നാണ് വെള്ളാപ്പള്ളിയുടെ തിട്ടൂരം, എസ്.എന്‍.ഡി.പി യോഗത്തിന്റെ എല്ലാ പ്രവര്‍ത്തകരും വനിതാമതിലിന് വേണം. മതില്‍ സംബന്ധിച്ച് തീരുമാനമെടുത്ത യോഗത്തില്‍ പങ്കെടുത്ത വൈസ് പ്രസിഡന്റിനോട് ഇത് പ്രത്യേകം പറയേണ്ടതില്ലെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. ഇനി എന്തിനാണ് വനിതാ മതിലെന്ന് ചോദിച്ചാലോ. അതിനുമുണ്ട് വെള്ളാപ്പള്ളിക്ക് കൃത്യമായ ഉത്തരം, അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെയാണ്. പക്ഷേ ശബരിമലയും വനിതാമതിലും തമ്മില്‍ കൂട്ടിക്കുഴക്കരുത്. മതില്‍ വിശ്വാസികള്‍ക്ക് എതിരെങ്കില്‍ പങ്കെടുക്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ടല്ലോ എന്ന് തുഷാറും നിലപാട് വ്യക്തമാക്കി . അയ്യപ്പജ്യോതിയില്‍ വരാത്തവര്‍ മതിലില്‍ തെളിയുമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എ എ റഹീം , ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍, കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍. തുഷാര്‍ വെള്ളാപ്പള്ളിയെ ടെലിഫോണിലും പ്രതീക്ഷിക്കുന്നു.