Debate Super prime time

വിശ്വാസികളെല്ലാം പരിവാര്‍ പാളയത്തിലോ?

നാട്ടിലെ കലാപത്തിന്റെ പേരില്‍ സര്‍ക്കാരും എന്‍എസ്എസും നേര്‍ക്ക് നേര്‍. വിശ്വാസികളുടെ പേരില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന ബിജെപിയെയും ആര്‍എസ്എസിനെയും സഹായിക്കാനാണ് എന്‍എസ്എസ് നീക്കമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ മറുപടി നല്‍കിയത്. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരുപറഞ്ഞ് ആര്‍എസ്എസിന് വേണ്ടി ഇടതുപക്ഷ സര്‍ക്കാരിനെതിരായ പടയൊരുക്കം വിജയിക്കില്ലെന്നും സുകുമാരന്‍ നായര്‍ക്ക് സിപിഎം മുന്നറിയിപ്പ് നല്‍കുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാടെടുക്കുന്നവരെ ആര്‍എസ്എസ് പാളയത്തിലെത്തിയവര്‍ എന്ന് ആക്ഷേപിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് രംഗത്തെത്തി. സൂപ്പര്‍ ്രൈപം ടൈം ചര്‍ച്ച ചെയ്യുന്നു വിശ്വാസികളെല്ലാം പരിവാര്‍ പാളയത്തിലോ? പങ്കെടുക്കുന്നവര്‍ എം സ്വരാജ്, പി സി വിഷ്ണുനാഥ്, രാഹുല്‍ ഈശ്വര്‍ എന്നിവര്‍.