Debate Super prime time

പത്ത് ശതമാനം സംവരണം; മോദിയുടെ തിരഞ്ഞെടുപ്പ് തന്ത്രമോ?

ചരിത്രപരമായ ഭരണഘടന ഭേദഗതിക്ക് ലോകസഭയില്‍ ചര്‍ച്ച തുടരുകയാണ്. മുന്നോക്ക ജാതികളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കുന്ന ഭരണഘടന ഭേദഗതി ബില്‍ ലോക്‌സഭയില്‍ ഇന്ന് പാസാക്കിയടുക്കാനാണ് സര്‍ക്കാര്‍ നീക്കം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്് മുന്നോക്ക സമുദായങ്ങളിലെ സ്വാധീനം ഒന്നുകൂടി ഉറപ്പിക്കാനുള്ള രാഷ്ട്രീയ നീക്കത്തിലാണ് ബിജെപി. ചരിത്രപരമായ ഈ ബില്‍ പാസാകുമ്പോള്‍ സംവരണത്തിന് ഇതുവരെ അര്‍ഹതയില്ലാതിരുന്ന സവര്‍ണവിഭാഗങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിന് അംഗീകാരം കിട്ടുകയാണ്. പത്ത് ശതമാനം സംവരണം; മോദിയുടെ തിരഞ്ഞെടുപ്പ് തന്ത്രമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കെ എന്‍ ബാലഗോപാല്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, രഞ്ജിത് മാരാര്‍, സി കെ വിദ്യാസാഗര്‍ എന്നിവര്‍.