Debate Super prime time

വേഷം മാറിയോ മലകയറ്റം?

പതിനെട്ടാം പടി കയറി ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി ഒരു യുവതി കൂടി എത്തി. തുലാമാസ പൂജ സമയത്ത് ദര്‍ശനത്തിനെത്തി പമ്പയില്‍ നിന്ന് മടങ്ങിയ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവാണ് പോലീസിന്റെ സഹായമില്ലാതെ ശബരിമലയിലെത്തിയെന്ന് പറഞ്ഞ്, ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ഇന്നലെ രാവിലെ ഏഴരയ്ക്ക് സന്നിധാനത്ത് എത്തിയ തന്നെ ആരും തടഞ്ഞില്ലെന്നും അവകാശവാദം. പക്ഷേ മല കയറിയത് മുടി നരപ്പിച്ച് വേഷം മാറിയാണ്. നിലയ്ക്കലിലും പമ്പയിലും കെ എസ് ആര്‍ ടി സി ബസിലെത്തിയിട്ടും പോലീസ് തരിച്ചറിഞ്ഞില്ല. രണ്ട് യുവതികളെ സന്നിധാനത്ത് ദര്‍ശനം നടത്താന്‍ സംരക്ഷണം നല്‍കിയ ശേഷം മല കയറാന്‍ എത്തുന്നവരെ തിരിച്ചയക്കുകയാണ് പോലീസിന്റെ രീതി. വേഷം മാറിയോ മലകയറ്റം? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍, രാഹുല്‍ ഈശ്വര്‍ എന്നിവര്‍. മഞ്ജു, ശ്രേയസ് കണാരന്‍,  കെ എന്‍ ബാലഗോപാല്‍ എന്നിവരെ ടെലിഫോണ്‍ ലൈനിലും പ്രതീക്ഷിക്കുന്നു.