Debate Super prime time

അലോകിലൂടെ അടച്ചതെന്ത്?

നടപടിക്രമങ്ങള്‍ തെറ്റിച്ച് സ്ഥാനത്തുനിന്ന് മാറ്റിയ അലോക് വര്‍മയെ നടപടിക്രമങ്ങള്‍ പാലിച്ച് 48 മണിക്കൂറിനുള്ളില്‍ പുറത്താക്കി നരേന്ദ്രമോദി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. മോദിയുടെ നേതൃത്വത്തിലുളള മൂന്നംഗ ഉന്നതാധികാരസമിതിയില്‍ തന്റെ നിലപാട് ഭൂരിപക്ഷനിലപാടാക്കി മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. അര്‍ധരാത്രിയാണ് പരിഷ്‌കാരങ്ങള്‍ക്ക് പറ്റിയ സമയം. ഒരു അര്‍ധരാത്രിയായിരുന്നു അലോക് വര്‍മയെ ആദ്യം പുറത്താക്കിയത്. ഇന്നലെ അര്‍ധരാത്രിയാണ് എം നാഗേശ്വരറാവുവിന് താത്കാലിക ചുമതല നല്‍കിയത്. തനിക്ക് വച്ചുനീട്ടിയ ഫയര്‍ സര്‍വീസ്, ഹോം ഗാര്‍ഡ് മേധാവി സ്ഥാനം തള്ളിക്കളഞ്ഞ് അലോക് വര്‍മ ഇന്ന് രാജിവെച്ചിരിക്കുന്നു. തനിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും നടപടിക്രമം അട്ടിമറിച്ചുവെന്നും തുറന്നു പറഞ്ഞ് പ്രതിഷേധിച്ചാണ് അലോക് വര്‍മ പേഴ്‌സണല്‍ മന്ത്രാലയ സെക്രട്ടറി സി ചന്ദ്രമൗലിക്ക് രാജിക്കത്ത് നല്‍കിയത്. അലോകിലൂടെ അടച്ചതെന്ത്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം.ബി. രാജേഷ്,മാത്യു കുഴല്‍നാടന്‍, എം ആര്‍ അഭിലാഷ് എന്നിവര്‍.