Debate Super prime time

ആലപ്പാടിനൊപ്പം ആരൊക്കെ?

കൊല്ലം കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടുമോ എന്ന ആശങ്കയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളം ചര്‍ച്ച ചെയ്യുന്നത്. പ്രദേശത്തെ കരിമണല്‍ ഖനനത്തിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരം ഇന്നേക്ക് 73ാം ദിവസത്തിലെത്തി. ഒരു പെണ്‍കുട്ടി സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി ഫെയ്‌സ് ബൂക്കിലൂടെ നടത്തിയ പ്രതികരണം ഇന്ന് എല്ലാവരും ഏറ്റെടുത്തിരിക്കുന്നു. കരസംരക്ഷിക്കണമെന്നും മണ്ണില്‍ നിന്ന് മിനറല്‍ മാത്രമേ എടുക്കാവൂ എന്നതുമാണ് നിലപാട് എന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞതോടെ സര്‍ക്കാര്‍ സമരസമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കയാണ്. വരുന്ന ബുധനാഴ്ചയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗം . പക്ഷേ ഖനനം നിര്‍ത്താതെ ചര്‍ച്ചയ്ക്കില്ലെന്നാണ് സേവ് ആലപ്പാട് എന്ന സമരസമിതിയുടെ നിലപാട്. ആലപ്പാടിനൊപ്പം ആരൊക്കെ? എന്നാണ് സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ശ്രീകുമാര്‍, പി പി ചിത്തരഞ്ജന്‍, ജ്യോതികുമാര്‍ ചാമക്കാല, ഇ പി അനില്‍, ടി സി രാജേഷ് എന്നിവര്‍.