Debate Super prime time

സാമ്പത്തിക സംവരണത്തിലൂടെ മോദിയോട് അടുക്കുന്നോ എന്‍എസ്എസ്?

ശബരിമല പ്രക്ഷോഭത്തിലും അയ്യപ്പജ്യോതിയിലും സംഘപരിവാര്‍ പാളയത്തിലേക്ക് അടുക്കുന്നു എന്‍എസ്എസ് എന്ന ഇടതുപക്ഷത്തിന്റെ ആരോപണത്തിനിടെ പ്രധാനമന്ത്രിക്ക് അഭിനന്ദന കത്തയച്ച് ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിനെ ബിജെപി പാളയത്തിലെത്തിച്ചെന്ന് വിമര്‍ശിച്ച് വെളളാപ്പള്ളി നിയമ നിര്‍മാണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ പോവുന്നു. സാമ്പത്തിക സംവരണം എന്‍എസ്എസിന്റെ വര്‍ഷങ്ങളുടെ ആവശ്യമാണെങ്കിലും ഇക്കാര്യത്തില്‍ മോദിയോട് അടുക്കുന്നതാണ് ഇടതുപക്ഷത്തേയും കോണ്‍ഗ്രസിനേയും കുഴയ്ക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ സമദൂരം വെടിയുന്നോ എന്‍എസ്എസ് എന്നാണ് സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നത്. മോദിയോട് അടുക്കുന്നോ എന്‍എസ്എസ്? പങ്കെടുക്കുന്നവര്‍- ആനത്തലവട്ടം ആനന്ദന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മനോഹരന്‍ പിള്ള എന്നിവര്‍.