Debate Super prime time

നടയടയ്ക്കാന്‍ നാളുകള്‍ മാത്രം ബാക്കി; ശബരിമല പ്രശ്‌നത്തിന്റെ ഗതി എന്താകും?

 നടയടയ്ക്കാന്‍ ഇനി നാല് നാള്‍ കൂടി. അതിനിടെ ശബരിമല ഇന്നും കണ്ടത് തിരിച്ചിറക്കല്‍ നാടകം. കണ്ണൂരില്‍ നിന്നു വന്ന രേഷ്മയേയും ഷാനിലയേയുമാണ് പോലീസ് തിരിച്ചിറക്കിയത്. ദര്‍ശനം നടത്താന്‍ കഴിയാത്തതിന്റെ പേരില്‍ നിരാഹാരത്തിലാണ് യുവതികള്‍ ഇപ്പോള്‍. ഇന്നത്തെ സംഭവം ഒരു കാര്യത്തില്‍ വ്യക്തത വരുത്തുന്നു. സര്‍ക്കാര്‍ സഹായത്തോടെയേ സന്നിധാനത്ത് എത്താന്‍ കഴിയൂ എന്ന്. ബിന്ദുവും കനകദുര്‍ഗയും നട കയറിയത് ആസൂത്രിതമായിട്ടായിരുന്നു എന്ന്. നിരീക്ഷക സമിതിയും ഇന്ന് ഹൈക്കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കി. വിധി നടപ്പാക്കാനായിരുന്നു സര്‍ക്കാരിനു വാശി. അതു നടപ്പാക്കിയതോടെ സര്‍ക്കാരും നടയടച്ചു. അതോടെ രേഷ്മയും ഷാനിലയും സാധാരണ ഭക്തരായി. ഐ.ജിയുടെ ഗസ്‌റ്റെന്ന വിശേഷണമായിരുന്നു ബിന്ദുവിനും കനകദുര്‍ഗയ്ക്കും ഗുണകരമായത്. ആ പദവി കിട്ടാത്തതുകൊണ്ട് രേഷ്മയും ഷാനിലയും നീലിമലയില്‍ കിടന്ന് വലഞ്ഞു. മലയില്‍ കണ്ടത് പ്രാകൃതനടപടിയെന്നാണ് കടകംപള്ളി പറഞ്ഞത്. ഗുണ്ടാസംഘത്തിന്റെ പ്രകോപനത്തിലും പോലീസ് കുലുങ്ങിയില്ലെന്നും. എന്നാല്‍ അതിനേക്കാള്‍ ഗുരുതരമായ ഒരു വെളിപ്പെടുത്തല്‍ കൂടി ദേവസ്വം മന്ത്രി നടത്തി. നൂറോളം പേര്‍ നടയിലെത്തിയെന്നാണ് താന്‍ മനസിലാക്കുന്നതെന്നായിരുന്നു ആ വെളിപ്പെടുത്തല്‍. എവിടെ നിന്നു കിട്ടി ആ കണക്ക്. മന്ത്രിയും സര്‍ക്കാരും വ്യക്തമാക്കണം. നടയടയ്ക്കാന്‍ നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ ശബരിമല പ്രശ്‌നത്തിന്റെ ഗതി എന്താകുമെന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. എം.ബി.രാജേഷ് എം.പി, കെ.ശിവദാസന്‍ നായര്‍, ഗോവിന്ദ് ഭരതന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.