Debate Super prime time

അബദ്ധ പഞ്ചാംഗം തയ്യാറാക്കി പരമോന്നത കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് ആര്?

മണ്ഡല മകരവിളക്ക് സമയത്ത് 51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സുപ്രീംകോടതിയിയെ രേഖാമൂലം അറിയിക്കാന്‍ ശ്രമിച്ച സര്‍ക്കാരിന് വന്‍ അബദ്ധം. വെര്‍ച്വല്‍ ക്യൂ സൗകര്യത്തിനായി ഓണ്‍ലൈനായി അപേക്ഷ നല്‍കിയ ഏഴായിരത്തോളം യുവതികളില്‍ 51 പേര്‍ ശബരിമലയിലെത്തിയെന്ന വാദമാണ് പൊളിഞ്ഞടുങ്ങിയത്. കോടതി ആവശ്യപ്പെടാതെ തന്നെ പട്ടിക നല്‍കാന്‍ തിടുക്കം കാട്ടിയതിനേക്കാള്‍ തിരിച്ചടിയായി പട്ടികയിലെ തെറ്റായ വിവരങ്ങള്‍. 51 പേരെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താനായവര്‍ ആരും യുവതികളല്ല. മറിച്ച് 50 വയസിന് മേല്‍ പ്രായമുള്ളവര്‍. ചിലര്‍ മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ് തങ്ങളുടെ പ്രായം വെളിപ്പെടുത്തി. പട്ടികയില്‍ ഉള്‍പ്പെട്ട ഒരു സ്ത്രീ പുരഷനാണെന്നും തെളിഞ്ഞു. ശബരിമല കയറിയെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട ഒരു സ്ത്രീ മല കയറാന്‍ വന്നിട്ടില്ലെന്നും വെളിപ്പെടുത്തി. ദുരൂഹത കൂടുമ്പോള്‍ ആരാണ് അബദ്ധ പഞ്ചാംഗം തയ്യാറാക്കി പരമോന്നത കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതെന്നതിന് മറുപടിയില്ല. ബിന്ദുവും കനകദുര്‍ഗയും മാത്രമല്ല നിരവധി പേര്‍ വന്ന് പോയെന്ന് വീമ്പ് പറയുന്ന മന്ത്രിമാരും അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഈ ഭക്തരെയാണോ ചൂണ്ടിക്കാട്ടുന്നത്. എ.എ റഹീം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, രാഹുല്‍ ഈശ്വര്‍, കെ.പി ശങ്കര്‍ദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.