Debate Super prime time

വെള്ളാപ്പള്ളിയെ തള്ളിക്കളയേണ്ടേ?

സവര്‍ണനെയും അവര്‍ണനെയും വേര്‍തിരിക്കുന്ന മുഖ്യമന്ത്രിയുടെ വിദ്യയില്‍ വെള്ളാപ്പള്ളി പുതിയ പടവുകള്‍ കയറുന്നു. വനിതകള്‍ക്കുള്ള മതില്‍ പിറ്റേന്ന് പൊളിഞ്ഞെന്ന് വെള്ളാപ്പള്ളി ഇന്നലെ പറഞ്ഞു. എന്നാല്‍ സവര്‍ണനെയും അവര്‍ണനെയും വേര്‍തിരിക്കുന്ന മതില്‍ ബലവത്തായിത്തന്നെ നിലനിര്‍ത്തുമെന്നു പറയുന്നു വെള്ളാപ്പള്ളി. മുഖ്യമന്ത്രി തുടങ്ങിവെച്ച ജാതിമതിലിന്റെ പണി അങ്ങനെ വെള്ളാപ്പള്ളി മുന്നോട്ടു കൊണ്ടുപോകുന്നു. നായര്‍ വിരോധമാണ് ആ മതിലിന്റെ ഓരോ ശിലയിലും കൊത്തിവയ്ക്കപ്പെടുന്നത്. വെള്ളാപ്പള്ളിയെ തള്ളിക്കളയേണ്ടേ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സുവര്‍ണകുമാര്‍, സി.കെ.വിദ്യാസാഗര്‍ എന്നിവര്‍.