Debate Super prime time

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി; പ്രിയങ്ക ബ്രഹ്മാസ്ത്രമോ?

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് തലപ്പത്ത് വന്‍ അഴിച്ചുപണി. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ ഹൈക്കമാന്‍ഡ് നിയമിച്ചു. കെ.സി.വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കി. ജ്യോതിരാദിത്യ സിന്ധ്യക്ക് പടിഞ്ഞാറന്‍ യു.പിയുടെ ചുമതല നല്‍കി. പ്രിയങ്ക ബ്രഹ്മാസ്ത്രമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം.ലിജു, സി.എല്‍.മനോജ്, കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍.