Debate Super prime time

'പ്രിയങ്ക'രര്‍ ആരൊക്കെ?

ഇനിയുള്ള നൂറു ദിവസം എല്ലാവര്‍ക്കും നിര്‍ണായകം. കേരളവും തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്. അണിയറയില്‍ മുന്നണികള്‍ ഒരുങ്ങുന്നു. ആരെല്ലാം മത്സരിക്കുമെന്നതിനെ ചൊല്ലിയാണ് ഇത്തവണ സസ്‌പെന്‍സ്. ഉമ്മന്‍ചാണ്ടി മത്സരിക്കുമോ എന്നതാണ് ഒന്നാമത്തെ സസ്‌പെന്‍സ്. പ്രകാശ് കാരാട്ട് പിബിയുടെ പ്രകാശം പാര്‍ലമെന്റില്‍ പരത്തുമോ എന്നതും ചര്‍ച്ച ചെയ്യപ്പെടുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ സീറ്റ് ചര്‍ച്ചയുടെ ക്ലൈമാക്‌സില്‍ കടന്നു വരുന്നതും തള്ളിക്കളഞ്ഞുകൂട. കോണ്‍ഗ്രസിന് കേന്ദ്രാധികാരം കിട്ടണമെങ്കില്‍ കേരളത്തില്‍ കളം നിറഞ്ഞു കളിക്കണം. സിപിഎമ്മിന് ഏക തുരുത്തെന്നതില്‍ നിന്ന് തല ഉയര്‍ത്തി നില്‍ക്കാനുള്ള താവളം ആകണം കേരളം. മണ്ഡലകാല സംഭവങ്ങള്‍ തെക്കന്‍ മണ്ഡലങ്ങളെങ്കിലും താലത്തില്‍ വച്ചു തരുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു. പ്രിയങ്ക'രര്‍ ആരൊക്കെ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: അജയ് തറയില്‍, മുഹമ്മദ് റിയാസ്, എ.സജീവന്‍ എന്നിവര്‍.