Debate Super prime time

ഉമ്മന്‍ചാണ്ടിയെ ഓടിക്കാന്‍ നീക്കമോ?

ഉമ്മന്‍ചാണ്ടിയെ വിടുന്ന മട്ടില്ല. മത്സരിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടിയും മത്സരിക്കണമെന്ന് മറ്റുള്ളവരും എല്ലാ ദിവസവും പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി മത്സരിക്കുന്നത് നല്ലതാണെന്ന് ഇന്ന് സുധീരന്‍ പറഞ്ഞതും ശ്രദ്ധേയമായി. പുകഴ്ത്തി പുറത്താക്കുക എന്ന പരിപാടിയാണ് കെപിസിസിയില്‍ നടക്കുന്നതെന്ന സംശയം അതോടെ ബലപ്പെടുകയാണ്. ആന്ധ്രയിലേയ്ക്ക് അയച്ചതോടെയാണ് ഉമ്മന്‍ചാണ്ടിയുടെ തട്ടകത്തെപ്പറ്റി ആര്‍ക്കും എന്തും പറയാമെന്ന സ്ഥിതി ആയത്. കേരളത്തില്‍ ഉണ്ടാകുമോ എന്ന ചോദ്യമാണ് അന്ന് ഉയര്‍ന്നത്. ഇപ്പോള്‍ ഡല്‍ഹിയില്‍ ഉണ്ടാകുമോ എന്നായി. ഗ്രൂപ്പ് യുദ്ധമില്ല. ഒളിപ്പോരുമില്ല. ഉമ്മന്‍ചാണ്ടിയും രമേശും കലഹമില്ലാതെ പോകുന്നു. എന്നിട്ടും ഉമ്മന്‍ചാണ്ടിയെ കെട്ടുകെട്ടിക്കണമെന്ന ചര്‍ച്ച പൊടിപൊടിക്കുന്നത് എന്തുകൊണ്ടാണ്. എംഎല്‍എയായി അമ്പത് വര്‍ഷം തികയ്ക്കാന്‍ സമ്മതിക്കാതെ ഉമ്മന്‍ ചാണ്ടിയെ രാഹുല്‍ കേന്ദ്രത്തിലേയ്ക്ക് വിളിപ്പിക്കുമോ. ഉമ്മന്‍ചാണ്ടിയെ ഓടിക്കാന്‍ നീക്കമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ജോസഫ് വാഴയ്ക്കന്‍, സണ്ണിക്കുട്ടി എബ്രഹാം, എന്‍.പി.ചെക്കുട്ടി എന്നിവര്‍.