പ്രതികാര രാഷ്ട്രീയത്തിന് അവസാനമില്ലേ? സൂപ്പർ പ്രൈം ടൈം
ചാകാനും കൊല്ലാനുമിറങ്ങുന്നവരോട് ഒന്നും പറയാനില്ല. പറയാനുള്ളത് സർക്കാരിനോടാണ്. ഇത് അവസാനിപ്പിക്കണം. പട്ടാപ്പകൽ അരുംകൊലകൾക്ക് ഒരുങ്ങി നിന്ന് കൊടുക്കരുത് കേരളത്തിന്റെ തെരുവുകൾ. ജനം തിരഞ്ഞുടുക്കുന്ന സർക്കാരിനും നികുതിപ്പണം കൊണ്ട് പോറ്റുന്ന പോലീസിനും സുരക്ഷയുറപ്പ് തരാനും അക്രമങ്ങൾ തടയാനും ബാധ്യതയുണ്ട്. അതിന് പരിമിതികൾ ഉണ്ടാകരുത്.