Debate Super prime time

സീറ്റ് തര്‍ക്കം കേരളാ കോണ്‍ഗ്രസിന്റെ പിളര്‍പ്പിലേയ്‌ക്കോ?

കെ എം മാണിക്ക് ഒരു സീറ്റില്‍ കൂടുതല്‍ വേണമെന്നില്ല. എന്നാല്‍ പി ജെ ജോസഫിന് രണ്ട് സീറ്റ് വേണം. ഒരു സീറ്റ് കൂടി ചോദിച്ചെങ്കിലും അതിനായി മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കില്ലെന്ന് കെ എം മാണി ഇന്ന് വ്യക്തമാക്കി. എന്നാല്‍ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് പി ജെ ജോസഫ് ആവശ്യപ്പെടുന്നത്. യുഡിഎഫിലെ ഈ സീറ്റ് തര്‍ക്കം മുന്നണിയിലെ അല്ല പാര്‍ട്ടിയിലെ തര്‍ക്കമായി മാറുന്നു. മാണിയുമായി ലയിച്ച ശേഷം പാര്‍ട്ടയില്‍ ഉണ്ടാകുന്ന അവഗണക്കെതിരെ ജോസഫ് കടുത്ത നിലപാടിലേക്ക് പോകുന്നു എന്നാണ് കോട്ടയം പാര്‍ട്ടിയിലെ അന്തര്‍നാടകങ്ങള്‍ വ്യക്തമാക്കുന്നത്. ലയനം നടന്ന് 9 വര്‍ഷത്തിന് ശേഷം മാണി കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക് നീങ്ങുകയാണോ. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു, മാണിയെ പിളര്‍ത്തുമോ ജോസഫ്? പങ്കെടുക്കുന്നവര്‍- രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആന്റണി രാജു, പ്രിന്‍സ് ലൂക്കോസ്, സണ്ണി ചെറിയാന്‍ എന്നിവര്‍.