Debate Super prime time

വിദ്വേഷത്തിന് തടയിടുമോ?

തിരുവനന്തപുരം കീഴാരൂരിൽ വാളുകളേന്തി ജാഥ നടത്തിയ വിശ്വഹിന്ദു പരിഷത്തുകാർക്കെതിരെ പൊലീസ് കേസെടുത്തു. ആയുധ നിയമം അനുസരിച്ചും കലാപ ശ്രമത്തിനുമാണ് കേസ്. ആലപ്പുഴ പിഎഫ്ഐ റാലിയുമായി ബന്ധപ്പെട്ട് പിടിയിലായ യഹ്യാ തങ്ങൾക്കെതിരെ ജ‍ഡ്ജിയെ അപമാനിച്ചതിനും കേസെടുത്തിട്ടുണ്ട്. ആദ്യം പിസി ജോർജ്ജ്, പിന്നീട് പോപ്പുലർ ഫ്രണ്ട്, ഇപ്പോൾ വിഎച്ച്പി. വിദ്വേഷത്തിന്റെ മൊത്തക്കച്ചവടക്കാരെല്ലാം നടപടി നേരിടുന്നത് താക്കീതാകുമോ? വിഷമൊഴുക്കുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകാൻ പൊലീസിന് കഴിഞ്ഞോ? അറസ്റ്റിന് അമാന്തമെന്ത്?

Watch Mathrubhumi News on YouTube and subscribe regular updates.