കോൺഗ്രസിൽ ഇനി സതീശന്റെ കാലമോ?
തൃക്കാക്കര ജയിച്ച് തിരുവനന്തപുരത്തെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന് കോൺഗ്രസ് പ്രവർത്തകരുടെ വൻ സ്വീകരണം. സതീശനെ ലീഡർ എന്ന് വിശേഷിപ്പിക്കുന്ന ഫ്ലക്സ് ബോർഡുകൾ നഗരത്തിൽ പലയിടത്തും ഉയർത്തിയിരുന്നു. കോൺഗ്രസിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതൃപദവിയിലേക്ക് സതീശൻ ഉയരുകയാണോ? ഉമ്മൻ ചാണ്ടി- രമേശ് ചെന്നിത്തല ദ്വയം സമ്പൂർണമായി അപ്രസക്തമായോ? കോൺഗ്രസിൽ ഇനി സതീശന്റെ കാലമോ?