ഈ കറുപ്പിനെന്താണ് ഇത്ര കറുപ്പ്
കരിങ്കൊടിക്കും കറുത്ത ഷർട്ടിനുമൊക്കെ നേരെയുള്ള മുഖ്യമന്ത്രിയുടെ മുൻ ബോധ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പറന്നു നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ പണിയെടുക്കാനും പങ്കെടുക്കാനും വരുന്നവരുടെ വസ്ത്രവും മാസ്കുമൊക്കെ ഏത് നിറത്തിലെന്ന് ഭരണകൂടമാണോ തീരുമാനിക്കുന്നത്? നമുക്കിഷ്ടമുള്ള ഭക്ഷണം, വസ്ത്രം ഒക്കെ തിരഞ്ഞെടുക്കുന്നതിനെ ഭരണകൂടം നിയന്ത്രിക്കുന്നതിനെ നമ്മളിപ്പോളും ഫാസിസം എന്നുതന്നെയല്ലേ പറയുക?