കുഴിയിൽ വീണ് മരിക്കാനോ മലയാളിയുടെ വിധി?
എത്ര പേർ കുഴിയിൽ വീണ് മരിക്കണം ഈ റോഡിലെ കുഴിയൊന്നടയ്ക്കാൻ- സർക്കാരിനോടുളള ഈ ചോദ്യം ഹൈക്കോടതിയുടേതാണ്. റോഡിൽ നിറയെ കുഴിയാണെങ്കിൽ എഞ്ചിനിയർമാർ എന്തിന് കസേരയിൽ ഇരിക്കണമെന്നും കോടതി. ഇത്രയൊക്കെ കേട്ടാലെങ്കിലും സർക്കാർ ഉണരുമോ? മഴയേയും കാലാവസ്ഥയേയും പഴിച്ച് പൊതുമരാമത്ത് വകുപ്പ് കൈകഴുകുന്നു. കുഴിയിൽ വീണ് മരിക്കാനോ മലയാളിയുടെ വിധി?